വെബ് Aug. 29, 2025, 5:52 p.m.
പാലക്കാട് മണ്ണാര്‍ക്കാട് തത്തേങ്ങലം വനത്തിലെ കല്ലംപാറയില്‍ കയറി കുടുങ്ങിയ യുവാക്കള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. വനത്തില്‍ അതിക്രമിച്ചു കയറിയതിനാണ് കേസ്. തച്ചനാട്ടുകര സ്വദേശികളായ ഷമീല്‍, ഇര്‍ഫാന്‍, മുര്‍ഷിദ് എന്നിവര്‍ക്കെതിരെയാണ് വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബുധനാഴ്ച രാത്രിയാണ് സംഘം വനത്തിൽ കുടുങ്ങിയത്. വനംവകുപ്പ് ആർആർടി സംഘം എത്തിയാണ് പിന്നീട് ഇവരെ രക്ഷപ്പെടുത്തിയത്. മല കയറിയ വിദ്യാർഥികൾ തിരിച്ചിറങ്ങുമ്പോൾ വഴിതെറ്റിയതാണ് കാട്ടിൽ കുടുങ്ങാൻ കാരണം.