വെബ് Aug. 26, 2025, 1:14 p.m.
തനിക്ക് പ്ലാസ്റ്റിക് ബൊക്കെ നൽകിയതിൽ വേദിയിൽ തന്നെ വിമർശിച്ച് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഹരിത പ്രോട്ടോകോൾ സർക്കുലർ പാലിക്കാത്തതിലാണ് വിമർശനം . പാലക്കാട് കുത്തന്നൂർ ഗ്രാമപഞ്ചായത്തിലെ ഭരണസമിതി സംഘടിപ്പിച്ച പരിപാടിക്കിടയായിരുന്നു നിരോധിച്ച പ്ലാസ്റ്റിക്ക് ബൊക്കെ തദ്ദേശമന്ത്രിക്ക് തന്നെ നൽകിയത്.നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ബൊക്കെ കൊണ്ട് സ്വീകരിച്ചതിന് പിഴ ഈടാക്കേണ്ടതാണെന്ന് മന്ത്രി വേദിയിൽ രൂക്ഷമായി വിമർശിച്ചു. ഈ നിരോധനം നടപ്പാക്കേണ്ട വകുപ്പാണ് തദ്ദേശ സ്വയംഭരണ വകുപ്പ്, ആ വകുപ്പിൻ്റെ മന്ത്രിക്കാണ് ബൊക്കേ കൊണ്ടു തന്നത്.
.