വെബ് April 10, 2025, 12:48 p.m.
എളയാവൂർ സൗത്തിലെ പി.വി. പ്രിയയെയാണ് (43) കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിൽ ഭർത്താവ് മാവിലായി മൂന്നുപെരിയയിലെ കുന്നുമ്പ്രത്തെ വി.എൻ. സുനിൽകുമാറിനെ (51) ടൗൺ പോലീസാണ് അറസ്റ്റുചെയ്തത്.
ചൊവ്വാഴ്ച വൈകീട്ട് 6.10-ഓടെ യുവതി ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് സംഭവം. എളയാവൂർ സൗത്തിലെ പഴയ കോട്ടത്തിനടുത്ത് എത്തിയപ്പോൾ പിറകുവശത്ത്നിന്ന് ഓട്ടോ ഓടിച്ചെത്തിയ സുനിൽകുമാർ പ്രിയയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡരികിൽ തെറിച്ചുവീണ യുവതിയുടെ ദേഹത്ത് പ്രതി ഓട്ടോയിൽ കുപ്പിയിൽ സൂക്ഷിച്ച പെട്രോൾ ഒഴിച്ച് തീവെക്കാൻ ശ്രമിച്ചു എന്നാണ് പരാതി.