Breaking News
പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ | ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്ത് ജയിലില്‍; 'കള്ളക്കേസാണെന്ന് തെളിയും'; ജയിലിലേക്ക് കയറുന്നതിനിടെ പ്രതികരിച്ച് രഞ്ജിത്ത് | ഏപ്രിൽ ഫൂൾ അല്ല! മണിക്കൂറുകൾക്കുള്ളിൽ ഒരു പവൻ സ്വർണത്തിന് കൂടിയത് 1440 രൂപ; ഇന്നത്തെ നിരക്കറിയാം | ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി, 19 കിലോ സിലിണ്ടറിന് കൂട്ടിയത് 195 രൂപ 50 പൈസ | കേസുകാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്ന് ബി ഗോപാലകൃഷ്ണൻ; 'തൂക്കിക്കൊന്നാലും എടുത്ത നിലപാട് നിലപാടായി തുടരും' | രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയ ഇന്ന് മുതൽ, സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം; സമ്പൂർണ വിവരങ്ങൾ അറിയാം | ഒറ്റയടിക്ക് ലിറ്ററിന് 11 രൂപ കൂട്ടി ഇന്ത്യൻ ഓയിൽ; പെട്രോൾ എക്‌സ്‌പി 100 വിലയിൽ വൻ കുതിപ്പ് |

Palakkad

148.15 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ പട്ടാമ്പിയിൽ ഒരാൾ കൂടി അറസ്റ്റിൽ.

വെബ് March 12, 2025, 12:59 p.m.

image of district detail news

   കഴിഞ്ഞ ദിവസം പട്ടാമ്പി മീൻ മാർക്കറ്റിന് സമീപം 148.15 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഒരാളെക്കൂടി പെ‍ാലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബെംഗളൂരുവിൽനിന്നു എംഡിഎംഎ കൊണ്ടുവരുന്നതിനു സഹായം ചെയ്യുന്ന വളാഞ്ചേരി വലിയകുന്ന് പള്ളിയാലിൽ വീട്ടിൽ മുഹമ്മദ് ഫജാസിനെക്കുറിച്ച് (22) വിവരം ലഭിച്ചത്. പെ‍ാലീസ് നിരീക്ഷണത്തിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു.

   കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യം പരിശോധിക്കുകയാണെന്നും ലഹരിവിൽപനയും ഉപയോഗവും നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പെ‍ാലീസ് അറിയിച്ചു. ഷൊർണൂർ ഡിവൈഎസ്പി ആർ മനോജ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിലെ അംഗങ്ങളായ പട്ടാമ്പി പെ‍ാലീസ് ഇൻസ്‌പെക്ടർ പി.കെ. പത്മരാജൻ, എസ്ഐ കെ. മണികണ്ഠൻ, പ്രൊബേഷൻ എസ്ഐ കെ. ശ്രീരാഗ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks