Breaking News
ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്ത് ജയിലില്‍; 'കള്ളക്കേസാണെന്ന് തെളിയും'; ജയിലിലേക്ക് കയറുന്നതിനിടെ പ്രതികരിച്ച് രഞ്ജിത്ത് | ഏപ്രിൽ ഫൂൾ അല്ല! മണിക്കൂറുകൾക്കുള്ളിൽ ഒരു പവൻ സ്വർണത്തിന് കൂടിയത് 1440 രൂപ; ഇന്നത്തെ നിരക്കറിയാം | ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി, 19 കിലോ സിലിണ്ടറിന് കൂട്ടിയത് 195 രൂപ 50 പൈസ | കേസുകാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്ന് ബി ഗോപാലകൃഷ്ണൻ; 'തൂക്കിക്കൊന്നാലും എടുത്ത നിലപാട് നിലപാടായി തുടരും' | രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയ ഇന്ന് മുതൽ, സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം; സമ്പൂർണ വിവരങ്ങൾ അറിയാം | ഒറ്റയടിക്ക് ലിറ്ററിന് 11 രൂപ കൂട്ടി ഇന്ത്യൻ ഓയിൽ; പെട്രോൾ എക്‌സ്‌പി 100 വിലയിൽ വൻ കുതിപ്പ് |
More

Crime

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലറില്‍ ബിജെപിയുടെ സീല്‍, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ബിജെപി

വെബ് ഡെസ്ക്
March 28, 2026, 4:02 p.m.
displaying all the content detail images
    തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സര്‍ക്കുലറില്‍ ബിജെപിയുടെ സീല്‍ പതിച്ച സംഭവത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ബിജെപി. പഴി ബിജെപിയുടെ പുറത്ത് ചാരാൻ ശ്രമം നടക്കുന്നുണ്ട്. ഇതിന് പിന്നിൽ ഗൂഢാലോചനയാണ്. കത്ത് അയച്ച ഉദ്യോഗസ്ഥൻ എൻജിഓ യൂണിയൻ നേതാവാണ്. ഇയാൾക്കെതിരെ ആണ് നടപടി എടുത്തത്. സിപിഎം കമ്മീഷൻ ഉദ്യോഗസ്ഥ ഡീൽ നടക്കുന്നതായും ബിജെപി ആരോപിച്ചു. ജയ്സൽ പി അസീസ് എന്ന ഉദ്യോഗസ്ഥൻ ഡിവൈഎഫ്ഐ, എസ്എഫ്ഐ ബന്ധമുള്ളതിനാൽ ഡ്യൂട്ടിക്ക് നിയോഗിച്ചയാൾ ആണ്. തൊഴിൽ മന്ത്രി മത്സരിക്കുന്ന നേമത്ത് അതേ വകുപ്പിലെ ലേബർ ഓഫീസർ റിട്ടേണിങ് ഓഫീസർ ആയി എത്തുന്നു. ഇതൊന്നും കാണാനുള്ള കണ്ണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഇല്ലേയെന്നും ബിജെപി വിമർശനം. വിഷയത്തിൽ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മാറ്റണം എന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപിയുടെ സീൽ ഉദ്യോഗസ്ഥന് എവിടെ നിന്ന് കിട്ടിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി സീൽ പതിച്ച അപേക്ഷ മാത്രമല്ലല്ലോ നൽകുന്നതെന്നും അത് മാത്രം തിരഞ്ഞുപിടിച്ചു എങ്ങനെ അയക്കുന്നുവെന്നുമാണ് ബിജെപി ചോദ്യങ്ങൾ. തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎമിന്റെ ബി ടീം ആവുന്ന സ്ഥിതിയാണുള്ളതെന്നും ബിജെപി സംസ്ഥാന ജന. സെക്രട്ടറി എസ് സുരേഷ് ആരോപിച്ചു. എൻജിഓ യൂണിയൻ സഖാക്കൾ കമ്മീഷൻ പ്രവർത്തനം അട്ടിമറിക്കുന്നുവെന്നും എസ് സുരേഷ് ആരോപിച്ചു.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks