Breaking News
പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ | ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്ത് ജയിലില്‍; 'കള്ളക്കേസാണെന്ന് തെളിയും'; ജയിലിലേക്ക് കയറുന്നതിനിടെ പ്രതികരിച്ച് രഞ്ജിത്ത് | ഏപ്രിൽ ഫൂൾ അല്ല! മണിക്കൂറുകൾക്കുള്ളിൽ ഒരു പവൻ സ്വർണത്തിന് കൂടിയത് 1440 രൂപ; ഇന്നത്തെ നിരക്കറിയാം | ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി, 19 കിലോ സിലിണ്ടറിന് കൂട്ടിയത് 195 രൂപ 50 പൈസ | കേസുകാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്ന് ബി ഗോപാലകൃഷ്ണൻ; 'തൂക്കിക്കൊന്നാലും എടുത്ത നിലപാട് നിലപാടായി തുടരും' | രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയ ഇന്ന് മുതൽ, സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം; സമ്പൂർണ വിവരങ്ങൾ അറിയാം | ഒറ്റയടിക്ക് ലിറ്ററിന് 11 രൂപ കൂട്ടി ഇന്ത്യൻ ഓയിൽ; പെട്രോൾ എക്‌സ്‌പി 100 വിലയിൽ വൻ കുതിപ്പ് |
More

Travel

വിമാനയാത്രയ്ക്ക് ചിലവേറും; ടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങി ഇന്‍ഡിഗോ, ഇന്ധന സര്‍ചാര്‍ജ് 2,300 രൂപ വരെയാകും

വെബ് ഡെസ്ക്
March 26, 2026, 1:27 p.m.
displaying all the content detail images
    പ്രവര്‍ത്തനച്ചെലവ് കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. നിരക്ക് വര്‍ദ്ധന യാത്രക്കാരുടെ എണ്ണത്തെ ബാധിച്ചേക്കുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി. പശ്ചിമേഷ്യയിലെ യുദ്ധം മൂലം ഇന്ധനവില ഉയര്‍ന്നതും വിമാന സര്‍വീസുകള്‍ തടസപ്പെട്ടതുമാണ് തിരിച്ചടിയായത്. ഇന്ധന സര്‍ചാര്‍ജ് കൂട്ടി വര്‍ദ്ധിച്ചുവരുന്ന പ്രവര്‍ത്തന ചെലവ് നേരിടാന്‍ 425 രൂപ മുതല്‍ 2,300 രൂപ വരെ ഇന്ധന സര്‍ചാര്‍ജ് ഇന്‍ഡിഗോ നേരത്തെ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. വരും ദിവസങ്ങളില്‍ ടിക്കറ്റ് വില ഇനിയും ഉയര്‍ത്തേണ്ടി വന്നേക്കും. വ്യോമയാന മേഖലയിലെ മൊത്തം പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനാണ് ചിലവാകുന്നത്. ഇന്ധനവിലയ്ക്ക് പുറമെ വിദേശ നാണയ വിനിമയ നിരക്കിലെ മാറ്റങ്ങളും കമ്പനിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ടിക്കറ്റ് നിരക്ക് പരിധി നീക്കി അതിനിടെ, ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിരക്ക് പരിധി പിന്‍വലിച്ചു. ഇതോടെ വിപണിയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നിരക്ക് നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് സാധിക്കും. വണ്‍-വേ ഇക്കണോമി ടിക്കറ്റുകള്‍ക്ക് ദൂരമനുസരിച്ച് പരമാവധി 18,000 രൂപയോളമായിരുന്നു മുന്‍പ് ഈടാക്കാവുന്ന പരിധി. എന്നാല്‍ അനാവശ്യമായ നിരക്ക് വര്‍ദ്ധനവ് നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks