ദില്ലി: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി അറസ്റ്റിൽ. ബലേന്ദ്ര ഷാ നേപ്പാളിൻ്റെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ്.മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖകും അറസ്റ്റിലായി. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ ജെൻസി പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതുമായി ബന്ധപ്പെട്ട മനപൂർവമല്ലാത്ത നരഹത്യ കേസിലാണ് അറസ്റ്റ്. 10 വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഒലിക്ക് എതിരെ ചുമത്തിയത്. പ്രതികാര നടപടിയെന്ന് ഒലിയുടെ എക്സിലെ കുറിപ്പ്. എന്നാൽ ആരോടും പ്രതികാരമല്ല. നീതിയുടെ തുടക്കം മാത്രമാണെന്ന് നേപ്പാൾ സർക്കാർ.കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഒലി സർക്കാരിന് എതിരെ ജെൻ സി പ്രക്ഷോഭം ആളിക്കത്തിയത്. പ്രക്ഷോഭങ്ങളിൽ 70-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഭക്താപൂരിലെ ഗുണ്ടുവിലെ വീട്ടിൽ നിന്നാണ് കെ.പി. ശർമ്മ ഒലിയെ അറസ്റ്റ് ചെയ്തത്. 35 വയസ്സുകാരനായ റാപ്പറും എഞ്ചിനീയറുമായ ബാലേന്ദ്ര ഷാ വമ്പൻ ജയം നേടി നേപ്പാളിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് ഈ അറസ്റ്റ്.