Breaking News
ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്ത് ജയിലില്‍; 'കള്ളക്കേസാണെന്ന് തെളിയും'; ജയിലിലേക്ക് കയറുന്നതിനിടെ പ്രതികരിച്ച് രഞ്ജിത്ത് | ഏപ്രിൽ ഫൂൾ അല്ല! മണിക്കൂറുകൾക്കുള്ളിൽ ഒരു പവൻ സ്വർണത്തിന് കൂടിയത് 1440 രൂപ; ഇന്നത്തെ നിരക്കറിയാം | ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി, 19 കിലോ സിലിണ്ടറിന് കൂട്ടിയത് 195 രൂപ 50 പൈസ | കേസുകാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്ന് ബി ഗോപാലകൃഷ്ണൻ; 'തൂക്കിക്കൊന്നാലും എടുത്ത നിലപാട് നിലപാടായി തുടരും' | രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയ ഇന്ന് മുതൽ, സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം; സമ്പൂർണ വിവരങ്ങൾ അറിയാം | ഒറ്റയടിക്ക് ലിറ്ററിന് 11 രൂപ കൂട്ടി ഇന്ത്യൻ ഓയിൽ; പെട്രോൾ എക്‌സ്‌പി 100 വിലയിൽ വൻ കുതിപ്പ് |
More

Crime

കവടിയാർ കൊട്ടാരത്തിലെ മോഷണം: കേസിൽ അന്വേഷണ പുരോ​ഗതിയില്ല, ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ രാജകുടുംബം

വെബ് ഡെസ്ക്
March 27, 2026, 5:30 p.m.
displaying all the content detail images
    തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ സ്വർണമോഷണത്തിൽ നട്ടം തിരിഞ്ഞ് പൊലീസ്. കൊട്ടാരവുമായി അടുപ്പമുള്ള ചിലരുടെ അക്കൗണ്ടുകള്‍ പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ രാജ കുടുംബം തന്നെ അന്വേഷണ സംഘത്തിനെതിരെ പരാതിയുമായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. പരാതിക്കാർ തന്നെ പൂർണമായും സഹകരിക്കാത്ത സാഹചര്യത്തിൽ സ്വർണം കടത്തിയവരെ കണ്ടെത്താനാകാതെ കുഴയുകയാണ് പൊലീസ്.സ്വർണം കാണാതെ പോകുന്നത് നാലു മാസം മുമ്പാണ്. കേസെടുക്കാൻ രാജകുടുംബാംഗങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നില്ല. പരാതിയില്ലാതെ രഹസ്യ അന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് കേസെടുക്കുന്നത്. രണ്ടാഴ്ച കഴിയുന്നു പൊലീസ് കേസെടുത്തിട്ട്. തെളിവുകളെല്ലാം നശിച്ച ശേഷം തുടങ്ങിയ അന്വേഷണം. രാജകുടുംബാംഗങ്ങളുടെ മൊഴിയെടുത്ത ശേഷം അന്വേഷണം കൊട്ടാരത്തിലെ സ്ഥിരം സന്ദർശകരിലേക്കും ജീവനക്കാരിലേക്കും നീങ്ങി. ചില ജീവനക്കാരുടെ അക്കൗണ്ടുകളിൽ ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്. അതിൽ കൊട്ടാരവുമായി അടുത്ത ബന്ധമുള്ള ഒരു സ്ത്രീയെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അതിന് പിന്നാലെയാണ് പരാതിക്കാർ തന്നെ അന്വേഷണ സംഘത്തിന് നേരെ തിരിഞ്ഞത്. കൊട്ടാരവുമായി അടുപ്പമുള്ളവരെയും ജീവനക്കാരെയും അന്വേഷണത്തിൻെറ പേരിൽ ബുദ്ധിമുട്ടിക്കുന്നുവെന്നായിരുന്നു ഉന്നത പൊലീസുദ്യോഗസ്ഥരോടുള്ള പരാതി. സ്വർണം കടത്തിയവരെ കണ്ടെത്താനുള്ള അന്വേഷണത്തിന്‍റെ ഭാഗമായുള്ള ചോദ്യം ചെയ്യൽ മാത്രമെന്നാണ് അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ വിശദീകരണം. കൊട്ടാര അംഗ തന്നെ പൊലീസിനെതിരെ പരാതി ഉന്നയിച്ചതോടെ അന്വേഷണ സംഘം പ്രതിസന്ധിയിലായി. പിന്നീടാരെയും ചോദ്യം ചെയ്യാൻ വിളിച്ചില്ല. തെളിവുകളില്ലാതെ നട്ടം തിരിയുമ്പോഴാണ് പരാതിക്കാർക്ക് തന്നെ താൽപര്യമില്ലാത്ത അവസ്ഥ. രണ്ടു കോടിയിലധികം രൂപയുടെ മോഷണമാണ്. കേസെടുത്തതിനാൽ കളളനെ കണ്ടെത്താതെ എങ്ങനെ പിന്തിരിയുമെന്നാണ് പൊലീസ് ചോദിക്കുന്നത്. എന്നാൽ ചില പരാതികള്‍ ശ്രദ്ധയിൽപ്പെടുത്തി എന്നല്ലാതെ അന്വേഷണത്തോട് സഹകരിക്കാതിരിക്കുന്നില്ലെന്നാണ് രാജകുടുംബവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നത്.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks