ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ സ്‌കോട്ട് ബോളണ്ടിന് റെക്കോര്‍ഡ്. ടെസ്റ്റില്‍ കഴിഞ്ഞ 110 വര്‍ഷത്തിനിടെ ഏറ്റവും മികച്ച ബൗളിങ് ശരാശരി എന്ന റെക്കോര്‍ഡ് ആണ് ബോളണ്ട് സ്വന്തമാക്കിയത്. ബോളണ്ടിന്റെ ബൗളിങ് ശരാശരി 17.33 ആണ്. ടെസ്റ്റില്‍ കുറഞ്ഞത് 2000 പന്തുകള്‍ എറിഞ്ഞിട്ടുള്ള ബൗളര്‍മാരെ അടിസ്ഥാനമാക്കിയാണ് റെക്കോര്‍ഡ് കണക്കാക്കിയത്.
   
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റിലാണ് ബോളണ്ട് ഈ നേട്ടം കൈവരിച്ചത്. സബീനാ പാര്‍ക്കില്‍ 34 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോഴാണ് ബോളണ്ടിനെ തേടി റെക്കോര്‍ഡ് എത്തിയത്. 1900 മുതല്‍ കണക്കാക്കിയാല്‍ ഇംഗ്ലണ്ടിന്റെ സിഡ് ബാര്‍ണ്‍സ് മാത്രമാണ് ബോളണ്ടിന് മുന്നിലുള്ളത്. ബോളണ്ടിന് മുന്നിലുള്ള മറ്റ് ആറ് ബൗളര്‍മാരും 1800കളില്‍ നിന്നുള്ളവരാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ശൈശവാവസ്ഥയാണ് ഈ കാലഘട്ടം.