തേങ്ങയുടെ ക്ഷാമവും വില വര്‍ധനയും കൊണ്ടുതന്നെ അടുത്തെങ്ങും വെളിച്ചെണ്ണ വില താഴേക്കിറങ്ങുന്ന ലക്ഷണമില്ല. 180 രൂപയില്‍നിന്നാണ് ഒരു വര്‍ഷത്തിനിടെ വെളിച്ചണ്ണവില അഞ്ഞൂറിന് അടുത്ത് എത്തിയിരിക്കുന്നത്. വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നത് കുടുംബ ബജറ്റിനെ ബാധിക്കുന്നതായി വീട്ടമ്മമാര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
വെളിച്ചെണ്ണയുടെ വില ഉയരുന്നത് കൊണ്ട്, പാമോയിലിനും സണ്‍ഫ്‌ലവര്‍ ഓയിലിനും ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്.