യു എ യിലെ ചരിത്ര പ്രാധാന്യമുള്ള മരുപ്രദേശമായ ഫായ പാലിയോ ലാൻഡ്‌സ്കേപ്പ് യുനെസ്‌കോയുടെ ആഗോള പൈതൃകപട്ടികയിൽ ഇടം പിടിച്ചു. പാരീസിൽ നടന്ന 47-ാമത് വാർഷികയോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്.
   
2,00,000 വർഷങ്ങൾക്ക് മുൻപ് മനുഷ്യവാസം നിലനിന്നിരുന്നുവെന്ന് കരുതുന്ന ഈ പ്രദേശം ഷാർജയുടെ മധ്യമേഖലയിലായാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞവർഷം തന്നെ യുനെസ്‌കോയുടെ സാംസ്കാരിക ഭൂപ്രകൃതി വിഭാഗത്തിൽ ഫായ പാലിയോ ലാൻഡ്‌സ്കേപ്പ് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.
അല്‍ ഐനിലെ ജബല്‍ ഹഫീത് പ്രദേശത്തിന് ശേഷം യു.എ.ഇയില്‍ രണ്ടാമതായി യുനെസ്‌കോ അംഗീകരിക്കുന്ന പ്രദേശമാണിത്. ലോക പൈതൃക പട്ടികയില്‍ ഇടം നേടുന്ന ആദ്യ മരുപ്രദേശം കൂടിയാണ് ഇത്.