കോടതിയിൽ പോകുമ്പോൾ സംസ്ഥാന സർക്കാർ അതിനു പിന്തുണ നൽകണം. കീമിലെ നിലവിലെ ഘടന കേരള സിലബസിലെ കുട്ടികൾക്ക് എതിരെന്നും വിദ്യാർഥികൾ പറഞ്ഞു.
നിയമം മറ്റുള്ളവർക്ക് ദോഷമാണെന്ന് കാണുമ്പോൾ ആ നിയമം മാറ്റണം. പുതുക്കിയ റാങ്ക് ലിസ്റ്റ് വന്നപ്പോൾ പിന്നോട്ട് പോയതിൽ മനോവിഷമം ഉണ്ടായെന്നും വിദ്യാർഥികൾ പറയുന്നു. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ നടപടിക്കെതിരെയാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിക്കുന്നത്.
    അതേസമയം സർക്കാർ പ്രവേശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. 16-ാം തീയതി വരെയാണ് ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്.