മൂന്നാം പന്തില്‍ ബെന്‍ ഡക്കറ്റിനേയും ആറാം പന്തില്‍ സാക് ക്രൗളിയേയും നിതീഷ് പുറത്താക്കി. ഇംഗ്ലണ്ട് നിലവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയില്‍.
ഡക്കറ്റ് നിതീഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനു ക്യാച്ച് നല്‍കി മടങ്ങി. ഡക്കറ്റ് 23 റണ്‍സെടുത്തു. പിന്നാലെ ഒലി പോപ്പാണ് ക്രീസിലെത്തിയത്. താരം നിതീഷിന്റെ അഞ്ചാം പന്തില്‍ സിംഗിള്‍ എടുത്തു. ആറാംപന്ത് നേരിട്ട സാക് ക്രൗളിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് നിതീഷിന്റെ ഡെലിവറി. താരവും പന്തിനു തന്നെ പിടി നല്‍കി മടങ്ങി. കഴിഞ്ഞ കളിയില്‍ അതിവേഗം പുറത്തായി ഏറെ പഴി കേട്ട ക്രൗളി ഇത്തവണയും നിരാശപ്പെടുത്തി. താരം 18 റണ്‍സുമായി ഔട്ട്.
   
നാലാമനായി എത്തിയ ജോ റൂട്ടിനെ മുഹമ്മദ് സിറാജിന്റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി മടക്കാനുള്ള അവസരം ഇന്ത്യക്കു കിട്ടിയിരുന്നു. താരത്തിന്റെ ക്യാച്ച് കെഎല്‍ രാഹുല്‍ പക്ഷേ വിട്ടുകളഞ്ഞു.