പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ മുന്‍ സിഇഒ മാധവ് ഷെത്തിന്റെ പുതിയ സംരംഭമായ എന്‍എക്‌സ്ടി ക്വാണ്ടം, പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എഐ+ സ്മാര്‍ട്ട്ഫോണ്‍ എന്ന ബ്രാന്‍ഡ് നെയിമില്‍ അവതരിപ്പിച്ച ഫോണ്‍ പൂര്‍ണമായി തദ്ദേശമായി നിര്‍മ്മിച്ചതാണ് എന്ന് കമ്പനി അവകാശപ്പെടുന്നു.
വിദേശ നിര്‍മ്മിത സ്മാര്‍ട്ട്ഫോണുകള്‍ക്ക് പകരമായി ഒരു ബദല്‍ വാഗ്ദാനം ചെയ്യുക എന്നതാണ് ബ്രാന്‍ഡിന് പിന്നിലെ ആശയം എന്ന് മാധവ് ഷെത്ത് പറയുന്നു. എഐ+ സ്മാര്‍ട്ട്ഫോണ്‍ പൂര്‍ണ്ണമായും ഇന്ത്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ രാജ്യത്തെ ആദ്യത്തെ സോവറീന്‍ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമെന്ന് കമ്പനി അവകാശപ്പെടുന്ന എന്‍എക്‌സ്ടി ക്വാണ്ടം ഒഎസ് ആണ് ഇതിന് കരുത്തുപകരുന്നതെന്നും മാധവ് ഷെത്ത് വ്യക്തമാക്കി.