ഉച്ച വിശ്രമ നിയമപ്രകാരം ഉച്ചയ്ക്ക് 12.30 മുതൽ 3 വരെ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് വിലക്കുണ്ട്. ഈ സമയങ്ങളിൽ ബൈക്ക് ഡെലിവറി റൈഡർമാർക്ക് വിശ്രമിക്കാനുള്ള സ്ഥലങ്ങൾ കുറവാണ്. അത് പരിഗണിച്ചാണ് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയതെന്ന് അധികൃതർ അറിയിച്ചു.
പ്രധാന ബസ്, മെട്രോ സ്റ്റേഷനുകളിലായാണ് റൈഡർമാർക്ക് പ്രത്യേക സംവിധാനം ഒരുക്കിയത്. റോഡ് സുരക്ഷ വർധിപ്പിക്കുക, തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തു എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി.
    നേരത്തെ 40 കേന്ദ്രങ്ങളിൽ ഡെലിവറി റൈഡർമാർക്കായി സ്ഥിരം വിശ്രമ കേന്ദ്രങ്ങൾ ആർ.ടി.എ ഒരുക്കിയിരുന്നു. കുടിവെള്ളം, മൊബൈൽ ഫോൺ ചാർജിങ് സ്റ്റേഷൻ, ബൈക്കുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പുതുതായി ഏർപ്പെടുത്തിയ താൽക്കാലിക വിശ്രമ സ്ഥലങ്ങളിൽ ഉൾപ്പെടെ യു.എ.ഇ ഫുഡ് ബാങ്കും സ്വകാര്യ കമ്പനിയുമായി സഹകരിച്ചു 7500 ഡെലിവറി റൈഡർമാർക്ക് സൗജന്യമായി ഭക്ഷണം നൽകുന്നുണ്ട്. സമൂഹത്തിന് ഡെലിവറി റൈഡർമാർ നൽകുന്ന സേവനത്തിന് പകരമായി ദുബൈ നൽകുന്ന അംഗീകാരമായി ആണ് ഈ ഭക്ഷണ പൊതികൾ നൽകുന്നത്.