സല്‍മാന്‍ അലി ആഗയാണ് ടീം ക്യാപ്റ്റന്‍. നിരവധി താരങ്ങള്‍ സ്‌ക്വാഡിലേക്കു തിരികെ വിളിക്കപ്പെട്ടതാണ് ഹൈലൈറ്റ്.
പാകിസ്ഥാന്‍ ടീമിന്റെ ബംഗ്ലാദേശ് പര്യടനവുമായി ബന്ധപ്പെട്ടാണ് പോരാട്ടം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് പാക് ടീം കളിക്കുന്നത്. ഈ മാസം 20 മുതല്‍ 24 വരെ ധാക്കയിലാണ് പോരാട്ടം.15 അംഗ സംഘത്തെയാണ് പാക് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലും ഈ ടീമായിരിക്കും കളത്തിലിറങ്ങുക.
    ബാബറും റിസ്വാനും ഷഹീനും കഴിഞ്ഞ മാസം പുതിയ വൈറ്റ് ബോള്‍ പരിശീലകനായ മൈക് ഹെസ്സനുമായി സംസാരിച്ചിരുന്നു. തങ്ങളെ ടി20 പോരാട്ടങ്ങളില്‍ നിന്നു ഒഴിവാക്കണമെന്നു താരങ്ങള്‍ അന്ന് ആവശ്യപ്പെടുകയും ചെയ്തു എന്നാണ് വിവരം.