പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ രണ്ട് മോഡലുകളായ വിവോ എക്‌സ് ഫോള്‍ഡ് 5, വിവോ എക്‌സ്200 എഫ്ഇ എന്നിവ ജൂലൈ 14 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. വിവോ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയിലര്‍മാരായ ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയിലും ഫോണ്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
    വിവോ എക്‌സ് ഫോള്‍ഡ് 5, കോംപാക്റ്റ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫോള്‍ഡ് ചെയ്യുമ്പോള്‍ ഇതിന്റെ വീതി 0.92 സെന്റീമീറ്റര്‍ ആണ്. തുറക്കുമ്പോള്‍ വീതി 0.34 സെന്റിമീറ്റര്‍ ആയി കുറയും. 217 ഗ്രാമാണ് തൂക്കം. 80W വയര്‍ഡ് ചാര്‍ജിങ്ങും 40W വയര്‍ലെസ് ചാര്‍ജിങ് പിന്തുണയുമുള്ള 6000mAh ഡ്യുവല്‍-സെല്‍ ബാറ്ററിയാണ് ഇതിലുള്ളത്.
ഫോട്ടോഗ്രാഫിക്കായി, വിവോ എക്‌സ് ഫോള്‍ഡ് 5ല്‍ ZEISS ഒപ്റ്റിക്സുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഒരു ട്രിപ്പിള്‍ കാമറ സജ്ജീകരണം ഉണ്ട്. ഇതില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) ഉള്ള 50MP ടെലിഫോട്ടോ കാമറയും സോണി IMX882 സെന്‍സറും സോണി IMX921 സെന്‍സറുമുള്ള 50MP പ്രൈമറി അള്‍ട്രാ-സെന്‍സിംഗ് VCS ബയോണിക് കാമറയും 120-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂവും ഓട്ടോഫോക്കസുമുള്ള 50MP അള്‍ട്രാ-വൈഡ്-ആംഗിള്‍ കാമറയും ഉള്‍പ്പെടുന്നു.