ബ്രിക്സിന്റെ
അമേരിക്കൻ വിരുദ്ധ നടപടികളോട് ചേർന്ന് നിൽക്കരുതെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കൻ വിരുദ്ധ നിലപാടിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് 10% അധിക നികുതി ചുമത്തും. തീരുവ ചുമത്തുന്നതിനോ കരാറുകൾക്കോ ഉള്ള കത്തുകൾ ഇന്ന് അയച്ചു തുടങ്ങുമെന്നും അമേരിക്കൻ പ്രസിഡന്റ് അറിയിച്ചു. തീരുവ ഏകപക്ഷീയമായി അടിച്ചേല്പിക്കാനുള്ള നീക്കത്തെ ബ്രിക്സ് പ്രഖ്യാപനം എതിർത്തിരുന്നു.
   
അതേസമയം ബ്രസീലിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടി ഇന്ന് സമാപിക്കും. കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കും. അംഗരാജ്യങ്ങളും ബ്രിക്സിലെ ക്ഷണിതാക്കളും ഇന്നത്തെ യോഗങ്ങളിൽ പങ്കെടുക്കും.