കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ബോളിവുഡിനെ മുന്നില്‍ നിന്ന് നയിക്കുകയാണ് ഇരുവരും. ഏറെക്കാലം ഒരേ വഴിയിലൂടെ സഞ്ചരിച്ചവരെന്ന നിലയില്‍ നല്ല അടുപ്പവുമുണ്ട് ഇന്ന് ആമിറും ഷാരൂഖ് ഖാനും തമ്മില്‍. എന്നാല്‍ ഇടക്കാലത്ത് ഇരുവരും പിണക്കത്തിലായിരുന്നു. പരസ്യമായി തന്നെ പരസ്പരം കളിയാക്കുകയും വിമര്‍ശിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട് ആമിറും ഷാരൂഖും.
    ആമിര്‍ ഖാന്‍-ഷാരൂഖ് ഖാന്‍ പോരിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നാണ് തന്റെ വളര്‍ത്തു നായയ്ക്ക് ആമിര്‍ ഖാന്‍ ഷാരൂഖ് എന്ന് പേരിട്ട സംഭവം. ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ആമിര്‍ ഖാന്‍. ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ആമിര്‍ മനസ് തുറന്നത്. തന്റെ പ്രവര്‍ത്തി തീര്‍ത്തും ബാലിശമായിരുന്നുവെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്.