വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 500 ഓളം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. നിലവില്‍ 84000ല്‍ താഴെയാണ് സെന്‍സെക്‌സ്.
ആഗോള വിപണികളില്‍ നിന്നുള്ള പ്രതികൂല സൂചനകളാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മുന്നേറ്റത്തെ തുടര്‍ന്നുള്ള ലാഭമെടുപ്പും വിപണിയില്‍ ദൃശ്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
    നിഫ്റ്റി റിയല്‍റ്റി സൂചികയാണ് പ്രധാനമായി നഷ്ടം നേരിട്ട സെക്ടര്‍. 0.54 ശതമാനമാണ് ഇടിഞ്ഞത്. അതേസമയം പൊതുമേഖ ബാങ്ക് സെക്ടര്‍ നേട്ടം ഉണ്ടാക്കി. 2.49 ശതമാനമാണ് മുന്നേറിയത്.