ഉണക്കിയ പഴങ്ങളിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്‌സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളുമെല്ലാം അടങ്ങിയിട്ടുണ്ട്.ഊർജ്ജ നില വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യത്തിനും ചര്‍മസൗന്ദര്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിനുമെല്ലാം ഇവ സഹായിക്കുന്നു.
ഡ്രൈ ഫ്രൂട്സ് ഓരോന്നിനും ഓരോ തരം ഗുണങ്ങളാണ് ഉള്ളത്. ബദാം തലച്ചോറിന്‍റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നു, വാൽനട്ട് ഹൃദയത്തിനും മാനസികാരോഗ്യത്തിനും അത്യന്താപേക്ഷിതമായ ഒമേഗ-3 കൊണ്ട് സമ്പുഷ്ടമാണ്. ഉണക്കമുന്തിരിയാകട്ടെ ഇരുമ്പിന്‍റെ അളവ് മെച്ചപ്പെടുത്തുന്നു.
    പലപ്പോഴും ഡ്രൈ ഫ്രൂട്സ് വെള്ളത്തിൽ രാത്രി മുഴുവൻ മുക്കിവയ്ക്കാറുണ്ട്. നട്സും വിത്തുകളും കുതിർക്കുന്നത്, അവയില്‍ നിന്നും എൻസൈം ഇൻഹിബിറ്ററുകളും ഫൈറ്റിക് ആസിഡും നീക്കംചെയ്യുന്നുവെന്ന് ആയുർവേദം പഠിപ്പിക്കുന്നു, അല്ലാത്തപക്ഷം ഇത് ദഹനത്തെ തടയുകയും പോഷക ആഗിരണം തടസ്സപ്പെടുത്തുകയും ചെയ്യും. ഒരിക്കൽ കുതിർത്താൽ പോഷകങ്ങൾ ശരീരത്തിന് സ്വാംശീകരിക്കാൻ എളുപ്പമാകും.