വെബ് ഡെസ്ക്
June 28, 2025, 11:19 a.m.
   
വിവാദത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ. ചർച്ചയാകേണ്ട നിരവധി വിഷയങ്ങൾ ഉണ്ട്. ഇതൊക്കെ മറയ്ക്കാൻ ആണ് സർക്കാർ ശ്രമം. എംഎസ്എഫിന്റെ എതിർപ്പ് ശ്രദ്ധയിൽ പെട്ടില്ല. അങ്ങനെ ഒരു നിലപാട് ഉണ്ടെങ്കിൽ അത് സ്വതന്ത്ര നിലപാട്.സൂംബയ്ക്ക് യൂത്ത് കോൺഗ്രസ് പിന്തുണ നൽകും
   
സൂംബ നൃത്തത്തെ പിന്തുണച്ച് കെഎസ്‌യുവും രംഗത്തെത്തി.
അതേസമയം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടത്തി വരുന്ന സൂംബ ഡാന്‍സിനെതിരെ ചില ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പ് ഉയരുന്നുണ്ട്. സ്‌കൂളില്‍ നടക്കുന്നത് ചെറു വ്യായാമമാണ് അതില്‍ കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ആരും അല്‍പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ലെന്നും കുട്ടികള്‍ യൂണിഫോമിലാണ് സൂംബ ഡാന്‍സ് ചെയ്യുന്നതും മന്ത്രി പറഞ്ഞു.