ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിലെ രണ്ടു ഇന്നിംഗ്‌സുകളിലും സെഞ്ച്വറി കണ്ടെത്തിയ ഋഷഭ് പന്ത് ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കില്‍ ഏഴാം സ്ഥാനത്തേയ്ക്കാണ് ഉയര്‍ന്നത്. ഋഷഭ് പന്ത് ആദ്യ ഇന്നിംഗ്‌സില്‍ 134 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 118 റണ്‍സും നേടിയെങ്കിലും മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ സാധിച്ചില്ല. ഋഷഭ് പന്തിന് പുറമേ ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കറ്റും ആദ്യ പത്തില്‍ ഇടംനേടി. ഋഷഭ് പന്തിന് തൊട്ടുതാഴെ എട്ടാം സ്ഥാനത്താണ് ബെന്‍ ഡക്കറ്റ്.
    സിംബാബ്വെയുടെ ആന്‍ഡി ഫ്‌ലവറിനുശേഷം ഒരു മത്സരത്തിന്റെ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് മാറി. ടെസ്റ്റ് ചരിത്രത്തില്‍ 800 റേറ്റിംഗ് പോയിന്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയാണ് ഋഷഭ് പന്ത്. ലോകത്തെ ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്ററായി ജോ റൂട്ട് തുടരും.