പന്ന ജില്ലയില്‍ സാവിത്രി ബായ് സിസോദിയയാണ് വജ്രം കണ്ടെത്തിയത്.
സര്‍ക്കാരില്‍ നിന്ന് ഭൂമി പാട്ടത്തിന് എടുത്ത് ഖനനം ചെയ്യുന്നതിനിടെയാണ് വജ്രം കണ്ടെത്തിയത്. ചൊപ്ര പ്രദേശത്തെ ഖനിയില്‍ വജ്രം കണ്ടെത്താന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സാവിത്രി ബായ് നടത്തിയ അധ്വാനത്തിനാണ് ഫലം കണ്ടത്. കത്തുന്ന വെയിലും പൊടിയും കണക്കിലെടുക്കാതെയാണ് വജ്രം കണ്ടെത്തുമെന്ന ഉറച്ച വിശ്വാസത്തോടെ അവര്‍ അധ്വാനിച്ചത്. തന്റെ കുടുംബത്തെ സാമ്പത്തികമായി കരകയറ്റുന്നതിന് വേണ്ടിയാണ് അവര്‍ അധ്വാനിക്കാന്‍ തയ്യാറായത്.