ഇന്ത്യയില്‍ ചില ഇടങ്ങളില്‍ കുറ്റകൃത്യങ്ങളും ഭീകരവാദവും വര്‍ധിച്ചു വരുന്നതായും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പൗരന്‍മാര്‍ക്കുള്ള നിര്‍ദേശത്തില്‍ പറഞ്ഞു. ജൂണ്‍ 16-ന് പുറത്തിറക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശം ചില പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ സുരക്ഷാ കാര്യത്തില്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും പറയുന്നു.
   
'ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന കുറ്റകൃത്യങ്ങളില്‍ ഒന്നാണ് ബലാത്സംഗം എന്നും ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും നടക്കുന്നതായും' യുഎസ് മുന്നറിയിപ്പില്‍ പറഞ്ഞു. സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. മുന്നറിയിപ്പില്ലാതെയോ മുന്നറിയിപ്പോടെയോ ഭീകരാക്രമണങ്ങള്‍ നടക്കാനുള്ള സാധ്യതയുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ഭീകരര്‍ ലക്ഷ്യമിടുന്നുവെന്നും കുറിപ്പില്‍ പറയുന്നു. ഒഡീഷ, ഛത്തീസ്ഗഡ്, ബംഗാള്‍ തുടങ്ങിയിടങ്ങളിലെ ചില ഗ്രാമീണ മേഖലകളിലേക്ക് യാത്ര ചെയ്യുന്നതിന് യുഎസ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേകാനുമതി നിര്‍ബന്ധമാക്കി.