ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 118 റൺസെന്ന നിലയിൽ. നാലാം ദിനമായ ഇന്ന് ഓപ്പണര്‍ കെഎല്‍ രാഹുല്‍ അര്‍ധ സെഞ്ച്വറി പിന്നിട്ടു. ഒന്നാം ഇന്നിങ്‌സില്‍ 42 റണ്‍സില്‍ ഔട്ടായതിന്റെ നിരാശ രാഹുല്‍ രണ്ടാം ഇന്നിങ്‌സില്‍ തീര്‍ത്തു. ഇന്ന് തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. 8 റണ്‍സെടുത്ത ഗില്ലിനെ ബ്രയ്ഡന്‍ കര്‍സ് ക്ലീന്‍ ബൗള്‍ഡാക്കി.
    രാഹുല്‍ 7 ഫോറുകള്‍ സഹിതമാണ് 18ാം അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയത്. നിലവില്‍ രാഹുല്‍ 54 റണ്‍സുമായും ഋഷഭ് പന്ത് 18 റണ്‍സുമായും ക്രീസില്‍. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 471 റണ്‍സും ഇംഗ്ലണ്ട് 465 റണ്‍സുമാണ് കണ്ടെത്തിയത്. ആറ് റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യക്ക് നിലവില്‍ 124 റണ്‍സ് ലീഡ്.