മലയാള സിനിമയില്‍ വയലന്‍സ് കൂടി വരുന്നുവെന്ന വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു ഇതിഹാസ താരം. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലായിരുന്നു മധുവിന്റെ പ്രതികരണം.
മലയാള സിനിമയേക്കാള്‍ വയലന്‍സ് രാമായണത്തിലും മഹാഭാരത്തിലുമുണ്ട്. എന്നാല്‍ വയലന്‍സ് എങ്ങനെ കാണിക്കുന്നുവെന്നതിലാണ് പ്രശ്‌നമിരിക്കുന്നതെന്നും മധു പറയുന്നു.
    ''വയലന്‍സ് അധികമാണോന്ന് ചോദിച്ചാല്‍ അധികമാണ്. എന്തുകൊണ്ട് വയലന്‍സിന് ഇത്രയും അട്രാക്ഷന്‍ എന്ന് ചോദിക്കാം. രാമായണത്തിലുള്ള പോലുള്ള വയലന്‍സുള്ള ഏതെങ്കിലും പടത്തില്‍ ഉണ്ടോ? മഹാഭാരതത്തിലും ഉണ്ട്. 2000 അസുരന്മാരെയാണ് അമ്പു കൊണ്ട് കൊന്നിട്ടുള്ളത്. അതിലെ വയലന്‍സ് നോക്കുമ്പോള്‍ മലയാള സിനിമയിലെ വയലന്‍സ് ഒന്നുമല്ല'' മധു പറയുന്നു.