വെബ് ഡെസ്ക്
June 21, 2025, 1:22 p.m.
    ഇതുവരെ 5,000 റിയാലോ അതില് കുറവോ പണം പിന്വലിക്കുന്നതിന് 75 റിയാലാണ് ഫീസ് ആയി ഈടാക്കുന്നത്. പുതിയ തീരുമാനം അനുസരിച്ച് 2,500 റിയാലില് താഴെയുള്ള തുകയാണ് പിൻവലിക്കുന്നത് എങ്കിൽ ആ തുകയുടെ മൂന്നു ശതമാനം മാത്രമേ ഫീസ് ഈടാക്കാന് ബാങ്കുകള്ക്ക് അനുമതിയുള്ളു. തുക 2,500 റിയാലോ അതിന് മുകളിലോ ആണ് പിന്വലിക്കുന്നതെങ്കില് പരമാവധി 75 റിയാല് ഫീസ് ആയി ഈടാക്കാം.
    ഇ-വാലറ്റ് റീചാര്ജ് ചെയ്യുന്നതിനുള്ള ഫീസ് മുമ്പ് പ്രത്യേകം നിര്ണയിച്ചിരുന്നില്ല. ഇനി മുതൽ ഈ സേവനം സൗജ്യമാണ്. അക്കൗണ്ട് ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ ആയി നേരത്തെ 50 റിയാല് ഫീസ് ആയിരുന്നു ഉണ്ടായിരുന്നത്. ഇത് 25 റിയാലാക്കി കുറച്ചു.
എ.ടി.എം വഴിയുള്ള ക്രെഡിറ്റ് കാര്ഡ് വിവരങ്ങൾ തേടുന്നതിന് ഫീസ് മൂന്നര റിയാലില് നിന്ന് ഒന്നര റിയാലാക്കി. കാർഡ് നഷ്ടപ്പെട്ടാലും, തെറ്റായ പിന് നല്കി കാർഡ് ബ്ലോക്ക് ആയാലും പകരം പുതിയ കാര്ഡ് അനുവദിക്കുന്നതിനുള്ള ഫീസ് 15 റിയാലാക്കി.