വെബ് ഡെസ്ക്
June 19, 2025, 12:26 p.m.
   
ശ്രീ ഗംഗാ റാം ആശുപത്രിയിൽ ഉദരസംബന്ധമായ രോഗത്തെ തുടർന്ന് ജൂൺ 15 മുതൽ ചികിത്സയിലായിരുന്നു. നിലവിൽ സോണിയയുടെ ആരോഗ്യം സ്ഥിരതയോടെയാണെന്നും പ്രത്യേകം ഡയറ്റ് നിർദേശിച്ചിട്ടുണ്ടെന്നും ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് വ്യക്തമാക്കി.സോണിയ ഗാന്ധിയെ ഞായറാഴ്ചയാണ് ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അണുബാധ നിയന്ത്രിക്കുന്നതിനുള്ള മരുന്നുകളാണ് നൽകിയിരുന്നത്.
   
അതേസമയം, ഈ വർഷം ഫെബ്രുവരിയിലും 78കാരിയായ സോണിയ ഗാന്ധിയെ ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.