വെബ് ഡെസ്ക്
June 10, 2025, 11:46 a.m.
    29-ാം വയസിലാണ് പുരാന്റെ അപ്രതീക്ഷിത വിരമിക്കൽ. 2016ൽ വെസ്റ്റ് ഇൻഡീസ് കുപ്പായത്തിൽ അരങ്ങേറിയ പുരാൻ ടീമിനായി 61 ഏകദിനങ്ങളും 106 ട്വന്റി20യിലും കളിച്ചു.
2275 റൺസ് നേടിയ പുരാനാണ് വിൻഡീസിനായി ട്വന്റി 20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത്. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പുരാന്റെ 29-ാം വയസിലെ പുരാന്റെ തിടുക്കപ്പെട്ടുള്ള വിരമിക്കലെന്നാണ് വിവരം.
    ഇപ്പോൾ അവസാനിച്ച ഐപിഎല്ലിൽ, ഒരു സീസണിൽ ആദ്യമായി 500 റൺസ് തികയ്ക്കാനും 40 സിക്സറുകൾ നേടാനും പുരന് കഴിഞ്ഞു. 2016 സെപ്റ്റംബറിലാണ് ടി20 മത്സരത്തിൽ അരങ്ങേറ്റം കുറിച്ചത്.