ഡീപ്പ് ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ രുചിയിൽ കേമനാണെങ്കിലും ആരോഗ്യത്തിന് ഒട്ടു യോജിക്കില്ല. കൊളസ്‌ട്രോള്‍ മുതല്‍ പൊണ്ണത്തടി വര്‍ധിക്കാന്‍ വരെ ഇതു കാരണമാകും.
എണ്ണയുടെ തിരഞ്ഞെടുപ്പ് ഇതിനൊരു പ്രധാന ഘടകമാണ്.
സ്മോക്കിങ് പോയിന്റെ കൂടിയ എണ്ണകൾ പാചകത്തിന് തിരഞ്ഞെടുക്കുന്നത് ആരോഗ്യത്തിന് ഒരു പരിധിവരെ കോട്ടംതട്ടാതെ സഹായിക്കും. ചൂടാക്കുമ്പോൾ എത്രസമയത്തിനുള്ളലാണ് എണ്ണയിൽ നിന്ന് പുക ഉയരുന്നത് അതാണ് അവയുടെ സ്മോക്കിങ് പോയിന്റ്. ഇത് ഓരോ എണ്ണയ്ക്കും വ്യത്യസ്തമായിരിക്കും.
    എണ്ണ അമിതമായി ചൂടാകുന്നതിന്റെ ലക്ഷണമാണ് പുക ഉയരുന്നത്. ഇത് എണ്ണയുടെ തന്മാത്രകൾ വിഘടിക്കാനും ദോഷകരമായ സംയുക്തങ്ങൾ പുറത്തുവിടുകയും ചെയ്യുന്നു. ഇത് ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമാക്കും. മാത്രമല്ല കുടലിന്റെ ആരോഗ്യത്തിനും ഇത് പ്രശ്നമാകും.
പാചകത്തിന് ഒലിവ് ഓയിൽ ആണ് ഏറ്റവും അനുയോജ്യം. എന്നാൽ ഡീപ്പ് ഫ്രൈ ചെയ്യാൻ ഇത് ഉപയോഗിക്കരുത്. ഉയർന്ന സ്മോക്കിങ് പോയിന്റെ ഉണ്ടെങ്കിലും ഇതിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.