കൽക്കി എന്ന ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രത്തിന് ശേഷം വീണ്ടുമൊരു പോസ്റ്റ് അപ്പൊകലിപ്സ് ചിത്രം റിലീസിനെത്തുന്നു.
രണ്ട വര്ഷം മുൻപേ ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നുവെങ്കിലും റിലീസ് തീയതി പല വട്ടം നീട്ടി വെക്കുകയായിരുന്നു.
പ്രമോദ് സുന്ദറിന്റെ സംവിധാനത്തിൽ തമിഴിലും തെലുങ്കിലും ഒരേ സമയം ചിത്രീകരിച്ചിരിക്കുന്ന ‘കലിയുഗം 2064’ന്റെ പുതിയ റിലീസ് പ്രമോ റിലീസ് ചെയ്തു.
    ലോകത്തൊരു വൻ ദുരന്തം സംഭവിച്ച് ഭക്ഷണത്തിനും വെള്ളത്തിനും കടുത്ത ക്ഷാമം ഉണ്ടാകുന്ന സാഹചര്യത്തിൽ മനുഷ്യർക്കിടയിൽ നടക്കുന്ന പോരാട്ടങ്ങളുടെയും വേട്ടയാടലിന്റെയും കഥയാണ് കലിയുഗം പറയുന്നത്.
ഇന്ത്യയിലെ ആദ്യ പോസ്റ്റ് അപ്പൊകലിപ്സ് ചിത്രമെന്ന പെരുമയുമായാണ് ചിത്രം ഒരുക്കിയതെങ്കിലും റിലീസ് നീണ്ടുപോയതിനാലും കൽക്കി 2898 ഇതിനകം റിലീസായതിനാൽ ചിത്രത്തിൽ നിന്നെന്ത പുതുമ പ്രതീക്ഷിക്കാമെന്ന ആകാംക്ഷയിൽ ഇരിക്കുകയാണ് സിനിമാപ്രേമികൾ.