യോഗർട്ടും പഴങ്ങളും പാലും നട്സുമൊക്കെ ചേർത്ത് ഉണ്ടാക്കുന്ന സ്മൂത്തികൾ ആരോഗ്യകരമായ ഒരു ചോയിസ് തന്നെയാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിനും ഉന്മേഷം നിലനിർത്തുന്നതിലും ഇത്തരം ഹെൽത്തി സ്മൂത്തികൾ സഹായിക്കും. എന്നാൽ ചില ചെരുവകൾ സ്മൂത്തിയിൽ ചേർക്കുന്നത് നിങ്ങൾ പ്രതീക്ഷിക്കുന്ന ഫലം തരണമെന്നില്ല.
   
സ്മൂത്തിയിൽ യോഗർട്ട് ചേർക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ഫ്ലേവറുകൾ ചേർത്ത യോഗർട്ടുകൾ സ്മൂത്തിയിൽ ചേർക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇതിൽ ഉയർന്ന അളവിൽ പഞ്ചസാരയും മറ്റ് കൃത്രിമമായ ചേരുവകളും ചേർത്തു വരുന്നതിനാൽ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. സ്മൂത്തിയിൽ പ്ലേയിൻ യോഗർട്ട് ചേർക്കുന്നതാണ് എപ്പോഴും നല്ലത്. ഇതിൽ ഉയർന്ന അളവിൽ പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.ഡ്രൈ ഫ്രൂട്സിൽ ജലാംശം ഇല്ലാത്തതു കൊണ്ട് അതിൽ പഞ്ചസാരയുടെ അളവു കൂടുതലായതു കൊണ്ടും അവ ബ്രേക്ക് ഫാസ്റ്റിന് സ്മൂത്തിൽ ചേർത്ത് കഴിക്കുന്നത് ആരോഗ്യകരമല്ല. കൂടാതെ ശരീരത്തിൽ കലോറിയുടെ എണ്ണം കൂടാനും ഇത് കാരണമാകുന്നു.