ചര്‍മസംരക്ഷണത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ് സ്കിന്‍ എക്സ്ഫോളിയേഷൻ. ചർമത്തിന്റെ ഉപരിതലത്തിൽ നിന്ന് മൃതകോശങ്ങളെ നീക്കം ചെയ്യുന്ന ഒരു പ്രക്രിയയാണിത്. ഇത് ചർമത്തെ തിളക്കമുള്ളതും ചർമത്തിലെ സുഷിരങ്ങൾ തുറക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചർമത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും ചർമസംരക്ഷണ ഉൽപ്പന്നങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുന്നതിനും സ്കിന്‍ എക്സ്ഫോളിയേഷൻ പ്രധാനമാണ്.
എന്നാല്‍ എക്സ്ഫോളിയേഷൻ അമിതമായി അല്ലെങ്കിൽ ചെറിയ തോതില്‍ ചെയ്യുന്നത് ചർമത്തിന്റെ ഘടനയെ പ്രതികൂലമായി ബാധിക്കും.
    അമിതമായി എക്സ്ഫോളിയേഷൻ ചെയ്യുന്നതിന്‍റെ ലക്ഷണങ്ങൾ: ചർമത്തിൽ ചുവപ്പ്, മുഖക്കുരു, പാടുകൾ, പൊള്ളുന്ന അനുഭവം, ചൊറിച്ചിൽ, ചർമം വലിയുക, വരൾച്ച അല്ലെങ്കിൽ വീക്കം തുടങ്ങിയ ചില ലക്ഷണങ്ങൾ അമിതമായി സ്കിന്‍ എക്സ്ഫോളിയേറ്റ് ചെയ്യുന്നതു കൊണ്ട് സംഭവിക്കുന്നതാണ്. എക്സ്ഫോളിയേഷന്‍ ചെയ്യുന്നത് അല്‍പം കുറയ്ക്കണമെന്നതിന്‍റെ സൂചനയാണിത്.