സഞ്ജു സാംസണിന്റെ ആരോഗ്യ സ്ഥിതി കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും ദിവസേനയുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കൂടുതല്‍ പറയാന്‍ സാധിക്കൂവെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
ഇന്ന് മുംബൈക്കെതിരായ മത്സരത്തില്‍ സഞ്ജു കളിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
    'സഞ്ജുവിന്റെ പരിക്ക് ഭേദമാകുന്നുണ്ട്. പക്ഷേ, ദിനംപ്രതിയുള്ള വിലയിരുത്തലുകളിലൂടെ മാത്രമേ അതേക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാനാകൂ. വാരിയെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്. അത് കുറച്ചധികം ഗൗരവത്തോടെ കാണേണ്ട പരിക്കാണ്. അതുകൊണ്ട് സഞ്ജുവിനെ തിരക്കിട്ട് കളത്തില്‍ തിരിച്ചെത്തിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ശ്രമിക്കില്ല' ദ്രാവിഡ് പറഞ്ഞു.