കണ്ണൂരിലെ പ്രശസ്തമായ ബ്രണ്ണൻ കോളജിന് ഇനി കൂടുതൽ തിളക്കം. കോളജിനെ മികവിന്റെ കേന്ദ്രമാക്കാനായി 97 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. 21.5 കോടി രൂപ ആദ്യഘട്ടത്തിൽ അനുവദിച്ചു. പുതിയ അക്കാദമിക് ബ്ലോക്ക്, പെൺകുട്ടികൾക്കുള്ള ഹോസ്റ്റൽ തുടങ്ങിയവ പദ്ധതിയിലുണ്ട്.; മുഖ്യമന്ത്രി പിണറായി വിജയൻ ബ്രണ്ണൻ കോളജിലെ പൂർവവിദ്യാർഥിയാണ്.
    അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലമായ ധർമടത്ത് ഇതുൾപ്പെടെ നിരവധി വികസന പദ്ധതികളാണ് പുരോഗമിക്കുന്നത്. അതിൽ പ്രധാനമാണ് പിണറായി എഡ്യുക്കേഷൻ ഹബ്. 50 കോടി രൂപയുടെ ഈ പദ്ധതിയിൽ ബയോഡൈവേഴ്സിറ്റി പാർക്ക്, ലോകോത്തര നിലവാരമുള്ള ഐടിഐ, റസിഡൻഷ്യൽ സൗകര്യമുള്ള ഐഎഎസ് അക്കാഡമി, ഹോട്ടൽ മാനേജ്മെന്റ് കോളജ് തുടങ്ങിയവയുണ്ട്.