വൈദ്യശാസ്ത്രത്തിന്റെ ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ടെസ്ല, സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌കിന്റെ വിവാദ പ്രസ്താവന. അഞ്ചുവര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും മികച്ച ശസ്ത്രക്രിയാ വിദഗ്ധരെ റോബോട്ടുകള്‍ മറികടക്കുമെന്ന ഇലോണ്‍ മസ്‌കിന്റെ പ്രസ്താവനയാണ് സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചത്.റോബോട്ടുകള്‍ ശസ്ത്രക്രിയാ വിദഗ്ധരുടെ നിര്‍ദേശത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ മാത്രമാണെന്നും അവര്‍ക്ക് പകരമല്ലെന്നും വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
    ശസ്ത്രക്രിയ രംഗത്ത് നൂതന റോബോട്ടിക്‌സിന്റെ സാധ്യതകളെ കുറിച്ചും മസ്‌ക് വിശദീകരിച്ചു. 'റോബോട്ടുകള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നല്ല മനുഷ്യ ശസ്ത്രക്രിയാ വിദഗ്ധരെയും അഞ്ചുവര്‍ഷത്തിനുള്ളില്‍ മികച്ച ശസ്ത്രക്രിയാവിദഗ്ധരെയും മറികടക്കും. ആവശ്യമായ കൃത്യതയും വേഗതയും കൈവരിക്കാന്‍ സാധിക്കാത്തതിനാല്‍ ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് ഇലക്ട്രോഡുകള്‍ സ്ഥാപിക്കാന്‍ ന്യൂറോലിങ്കിന് ഒരു റോബോട്ടിനെ ഉപയോഗിക്കേണ്ടി വന്നു.' മസ്‌ക് പറയുന്നു.