വെബ് ഡെസ്ക്
April 29, 2025, 12:29 p.m.
   
പോലീസ് പിടികൂടിയ ശേഷം ഫ്ലാറ്റിൽ വച്ചാണ് പോലീസിനോട് വേടൻ ഇക്കാര്യം പറഞ്ഞത്. വേടനെതിരെ ലഹരി ഉപയോഗം, ഗൂഢാലോചന വകുപ്പുകൾ ആണ് ചുമത്തിയത്. ലഹരി ഉപയോഗിക്കുന്നതിനെ താൻ പ്രോത്സാഹിപ്പിക്കാറില്ല എന്നും വേടൻ പൊലീസിനോട് പറഞ്ഞു. പിടിക്കപ്പെടും എന്ന് കരുതിയില്ല എന്നും ചോദ്യം ചെയ്യലിൽ വേടൻ പറഞ്ഞു. കേസിലെ രണ്ടാം പ്രതിയാണ് വേടൻ. കഞ്ചാവ് ഉപയോഗത്തിനിടെയാണ് വേടനടക്കം 9 പേർ പിടിയിലായതെന്ന് എഫ്ഐആർ പറയുന്നു.
    കേസിൽ റാപ്പർ വേടനും സുഹൃത്തുക്കൾക്കും ജാമ്യം ലഭിച്ചിരുന്നു. അതേസമയം വേടന്റെ മാലയിലെ പല്ല് പുലിപ്പല്ലെന്ന് സ്ഥിരീകരിച്ചതോടെ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.