കഴിഞ്ഞ ദിവസത്തെ മുംബൈ ഇന്ത്യൻസ്– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ ഇഷാൻ കിഷന്‍ പുറത്തായ ദൃശ്യങ്ങളാണ് ഒത്തുകളിക്കു തെളിവായി ജുനൈദ് ഖാൻ ഉയർത്തിക്കാട്ടുന്നത്. സംശയകരമായ നീക്കമാണ് ഇതെന്ന് പാക്കിസ്ഥാൻ മുൻ താരം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇഷാൻ കിഷൻ പുറത്താകുന്ന ദൃശ്യങ്ങളും ജുനൈദ് ഖാൻ പങ്കുവച്ചു.
    ഹൈദരാബാദ് ബാറ്റിങ്ങിന്റെ മൂന്നാം ഓവറിലായിരുന്നു വിവാദത്തിനിടയാക്കി സംഭവം അരങ്ങേറിയത്. ദീപക് ചാഹറിന്റെ പന്ത് ലെഗ് സൈഡിൽ ഇഷാന്റെ ബാറ്റിന് തൊട്ടരികിലൂടെ വിക്കറ്റ് കീപ്പറുടെ കയ്യിലെത്തി. വിക്കറ്റിനായി മുംബൈ ടീമിൽ ആരും അപ്പീൽ ചെയ്തില്ല. പക്ഷേ തൊട്ടടുത്ത നിമിഷം ഇഷൻ ഡഗൗട്ടിലേക്കുള്ള നടത്തം ആരംഭിച്ചു.