"താരിഫ് പിരിമുറുക്കങ്ങൾ, മാന്ദ്യ ഭീതികൾ, നിക്ഷേപകരുടെ ആത്മവിശ്വാസം കുറയൽ എന്നിവയുടെ കൊടുങ്കാറ്റ്, യുഎസ് ഡോളറിനെ കൂടുതൽ ആഴത്തിലുള്ള നഷ്ടത്തിലേക്ക് തള്ളിയിടുമെന്ന്" ഗോൾഡ്മാൻ സാക്സ് മുഖ്യ സാമ്പത്തിക വിദഗ്ധൻ ജാൻ ഹാറ്റ്സിയസ് പറയുന്നു.
ആഗോള നിക്ഷേപകർ യുഎസ് ആസ്തികളിൽ 22 ലക്ഷം കോടി ഡോളർ കൈവശം വച്ചിട്ടുണ്ടെന്ന് ഐഎംഎഫ് കണക്കാക്കുന്നു. അതിൽ മൂന്നിലൊന്ന് കറൻസി നിലവിലെ സാഹചര്യങ്ങളിൽ റിസ്ക് സാധ്യതകൾക്ക് വിധേയമാകാം എന്ന കണക്കുകൂട്ടലാണ് വിദഗ്ധർക്ക് ഉള്ളത്.
    യുഎസ് ആസ്തികളോട് വിദേശികളുടെ ആസക്തി കുറഞ്ഞാൽ, അത് ഡോളറിന് കൂടുതൽ നാശമുണ്ടാക്കും.
ലോകത്തിന്റെ റിസർവ് കറൻസി എന്ന നിലയിൽ ഡോളർ താഴേക്ക് ഇറങ്ങുകയാണ് എന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. സ്വർണം ആസ്തി എന്നതിലുപരി ഒരു 'കറൻസി' ആകുന്ന അവസ്ഥയാണ് ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന് വിദഗ്ധർ വിലയിരുത്തുന്നു.