വൺ യുഐ 7 മാത്രമല്ല സാംസങ് വൈകിപ്പിച്ചത്. ഗാലക്‌സി എസ് 25 എഡ്ജിന്റെ ലോഞ്ചും മാറ്റിവച്ചതായി റിപ്പോർട്ടുകൾ. ഏപ്രിലിൽ ഇത് പുറത്തിറക്കാനാണ് കമ്പനി ആദ്യം പദ്ധതിയിട്ടിരുന്നത്, എന്നാൽ ലോഞ്ച് മെയ് മാസത്തേക്ക് നീട്ടിവെച്ചതായി സാംമൊബൈൽസ് റിപ്പോർട്ട് ചെയ്യുന്നു.
    മെയ് 13 ന് സാംസങ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റ് നടത്തുമെന്നും ഗാലക്‌സി എസ് 25 എഡ്ജിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുകയും മെയ് 23 മുതൽ അൾട്രാ-സ്ലിം ഫോൺ ലഭ്യമാക്കുകയും ചെയ്യും. മെയ് 14 മുതൽ മെയ് 20 വരെ പ്രീ-ഓർഡറുകൾ സ്വീകരിക്കും. ആദ്യം ചൈനയിലും ദക്ഷിണ കൊറിയയിലും പിന്നീട് മെയ് 30 ന് യുഎസ്എയിലും ഫോൺ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ടുണ്ട്.