ചിക്കനെ വിനാഗിരി, ലെമൺ ജൂസ് , തൈര് എന്നിവയിൽ മാരിനേറ്റ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ കുറച്ചു ദിവസത്തേയ്ക്ക് ചിക്കൻ ഫ്രഷായി ഇരിക്കും. ഇതിൽ ആസിഡ് ഉള്ളതിനാൽ ബാക്ടീരിയ പോലുള്ളവയുടെ വളർച്ചയെ തടയും. ചിക്കൻ വാങ്ങി മൂന്ന്, നാല് ദിവസങ്ങൾക്കുള്ളിൽ പാകം ചെയ്യുകയാണെങ്കിൽ മാത്രം ഇങ്ങനെ ചെയ്യുക. മാരിനേറ്റ് ചെയ്ത് ചിക്കൻ റഫ്രിജറേറ്ററിൽ തന്നെ സൂക്ഷിക്കണം.
   
ഫ്രഷ്നസ് നിലനിർത്താൻ ചിക്കനെ ഫ്രീസറിൽ സൂക്ഷിക്കുന്നതാണ് മറ്റൊരു മാർഗം. ചിക്കനെ പ്ലാസ്റ്റിക് റാപ്പിലോ അലൂമിനിയം ഫോയിലിലോ വാക്വം സീലിലോ പൊതിഞ്ഞു വേണം ഫ്രീസറിൽ വയ്ക്കാൻ. ഇങ്ങനെ ചെയ്യുമ്പോൾ അത് വയ്ക്കുന്ന തീയതി കൂടി നോക്കി വയ്ക്കണം.