വിദ്യാർഥി വീസകൾ പുനഃസ്ഥാപിച്ചു. ഇതിൽ നിരവധി ഇന്ത്യൻ വിദ്യാർഥികളും ഉൾപ്പെടുന്നു. ജോർജിയയിലെ വടക്കൻ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലെ ജഡ്ജി വിക്ടോറിയ എം. കാൽവെർട്ടിന്റെ വിധിയെ തുടർന്ന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിനെ (ഐസിഇ) വിദ്യാർഥികൾക്കെതിരായ നാടുകടത്തൽ നടപടികൾ നിർത്തിവച്ചു.
    അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷന്റെ (എഐഎൽഎ) കണക്കനുസരിച്ച്, ഈ വിധി ഏറ്റവും കൂടുതൽ സഹായിച്ചത്; ഇന്ത്യൻ വിദ്യാർഥികളെയാണ്. എഐഎൽഎ അവലോകനം ചെയ്ത 327 വീസ റദ്ദാക്കൽ കേസുകളിൽ ഏകദേശം 50 ശതമാനവും ഇന്ത്യൻ പൗരന്മാരാണ്.