വെബ് ഡെസ്ക്
April 24, 2025, 11:47 a.m.
    സഹകരണ എക്‌സ്‌പോ 2025 ന്റെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. യുവജനങ്ങളെ പ്രത്യേകമായി പരിഗണിക്കുന്നതിന് 32 യുവജന സഹകരണ സംഘങ്ങൾ രൂപീകരിക്കുകയും പ്രത്യേക വായ്പാ പദ്ധതികൾ നടപ്പാക്കുകയും ചെയ്തതിലൂടെ കൂടുതൽ തൊഴിവസരങ്ങൾ സൃഷ്ടിച്ചു.
   
ഒരു കാലത്ത് കാർഷിക മേഖലയിൽ മാത്രമായി ചുരുങ്ങിയ സഹകരണ മേഖല ഇന്ന് എല്ലായിടങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ഐ ടി യിലും ആതുരസേവന രംഗത്തുമടക്കം മാതൃകാ സാന്നിധ്യങ്ങളായി സഹകരണ പ്രസ്ഥാനങ്ങൾ മാറി. ഉപഭോക്താക്കളിലെ വിശ്വാസ്യത നേടിയെടുത്ത് വിപണിയിൽ സജീവമാകാൻ കഴിയുന്നു എന്നത് ശ്രദ്ധേയമായ നേട്ടമാണ്. സഹകാരികളുടെ ആത്മാർഥമായ പരിശ്രമവും കൂട്ടായ്മയുമാണ് ഈ നേട്ടങ്ങൾക്ക് കാരണം.
സഹകരണമേഖലയിലെ നേട്ടങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. ഇരുന്നൂറിലധികം സ്റ്റാളുകൾ ഇതിന്റെ ഭാഗമായി എന്നതിലൂടെ തന്നെ പ്രദർശന വിപണന മേളയുടെ വ്യാപ്തി മനസ്സിലാക്കാൻ കഴിയും. സഹകരണ പ്രസ്ഥാനങ്ങളുടെ നിരവധി ഉൽപ്പന്നങ്ങൾ ഇന്ന് ജനപ്രീതിയാർജിച്ചവയും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ബെസ്റ്റ് സെല്ലറുകളുമായി മാറി.