19 പന്തുകൾ നഷ്ടപ്പെടുത്തിയതാവട്ടെ കൊൽക്കത്തയുടെ വിശ്വസ്തനായ മധ്യനിര ബാറ്റർ വെങ്കടേഷ് അയ്യരും. 5.3 ഓവറിൽ കൊൽക്കത്ത സ്കോർ 43ൽ നിൽക്കെയായിരുന്നു വെങ്കടേഷ് ക്രീസിൽ എത്തിയത്. ഒരറ്റത്ത് കരുതലോടെ കളിച്ച് റൺ ചേസിന് അടിത്തറ ഒരുക്കാനായിരുന്നു ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ ശ്രമം. മറുവശത്ത് കൗണ്ടർ അറ്റാക്കിലൂടെ റൺനിരക്ക് ഉയർത്തുകയായിരുന്നു വെങ്കടേഷിന്റെ ചുമതല. എന്നാൽ ക്രീസിൽ നിലയുറപ്പിക്കാൻ പാടുപെട്ട വെങ്കടേഷ് 19 പന്തിൽ ഒരു ബൗണ്ടറി പോലും ഇല്ലാതെ ആകെ നേടിയത് 14 റൺസ്.
    വെങ്കടേഷിന്റെ ഈ ഇന്നിങ്സ് നൽകിയ സമ്മർദമാണ് കൊൽക്കത്ത റൺ ചേസിന്റെ താളം തെറ്റിച്ചത്. ഐപിഎൽ താരലേലത്തിൽ 23. 75 കോടിക്കാണ് വെങ്കടേഷ് അയ്യരെ കൊൽക്കത്ത വാങ്ങിയത്.