വെബ് ഡെസ്ക്
April 21, 2025, 11:29 a.m.
    ഇപ്പോഴിതാ ഗിബ്ലിക്ക് പുതിയൊരു എതിരാളി വരുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. ജെമിനി എഐയിൽ ഹൈ-ഡെഫനിഷൻ വീഡിയോകൾ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത അവതരിപ്പിക്കാനാണ് ഗൂഗിളിന്‍റെ നീക്കം എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഗൂഗിളിന്റെ അഡ്വാൻസ്ഡ് വീഡിയോ ജനറേഷൻ മോഡലായ വിയോ2 പ്രയോജനപ്പെടുത്തിയായിരിക്കും ഈ നീക്കം.
    ഗൂഗിൾ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോകമെമ്പാടുമുള്ള ജെമിനി ഉപയോക്താക്കൾക്കായി എല്ലാ ഭാഷകളിലും പ്രവർത്തിക്കുന്ന നൂതന വിയോ2 (Veo2) വീഡിയോ ജനറേഷൻ സവിശേഷത അവതരിപ്പിച്ചുകഴിഞ്ഞു. എങ്കിലും, ജെമിനിയുടെ സൗജന്യ നിരക്കിലുള്ള ഉപയോക്താക്കൾക്ക് ഈ ടൂൾ ആക്‌സസ് ചെയ്യാൻ കഴിയില്ല. Veo2 നിർമ്മിക്കുന്ന വീഡിയോകൾക്ക് 720p റെസല്യൂഷനുണ്ട്, കൂടാതെ MP4 ഫോർമാറ്റിൽ സൗകര്യപ്രദമായി ഡൗൺലോഡ് ചെയ്യാനും കഴിയും.Veo2 ഇപ്പോൾ ജെമിനി വെബ്, മൊബൈൽ ആപ്ലിക്കേഷനുകളിൽ സംയോജിപ്പിച്ചിരിക്കുന്നു.