ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ നൽകുക എന്നീ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിൽ തുടരുകയാണ് അശാവർക്കേഴ്സ് അസോസിയേഷൻ.
ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചെങ്കിലും കമ്മറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഒന്നും പുറത്തിറങ്ങിയിട്ടില്ല. സർക്കാർ ഹൈക്കോടതിയെ കബളിപ്പിക്കുകയാണ് ചെയ്തതെന്ന് ആശമാരും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു
    മന്ത്രി വി ശിവൻകുട്ടിയുമായി കൂടി കാഴ്ച നടത്തിയ ശേഷം സമരത്തിൽ മറ്റ് സർക്കാർ ഇടപെടലുകൾ ഉണ്ടായിട്ടില്ല. വിഎം സുധീരനടക്കമുള്ള പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഇന്നലെയും സമരപ്പന്തലിൽ ഐക്യദാർഢ്യവുമായി എത്തിയിരുന്നു.