കൊച്ചിയിൽ വാർത്താ സമ്മേളനത്തിലാണ് പ്രതികരണം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ നാലാം വാർഷികം ആഘോഷിക്കാൻ സർക്കാരിന് ധാർമിക അവകാശമില്ല. പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണ്.
    ചില ചാനലുകൾ ഭാരം തൂക്കി കൊണ്ടിരിക്കുകയാണ്. പാർടി ദേശീയ നേതൃത്വവുമായി ചർച്ചകൾ നടക്കുന്നുണ്ട്. പിവി അൻവർ അറിയിച്ചത് കോൺഗ്രസ് പാർട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും എന്നാണ്. ആദ്യഘട്ടത്തിലാണ് അദ്ദേഹം വിഎസ് ജോയിയുടെ പേര് പറഞ്ഞത്.