മുംബൈയിൽ വംശനാശഭീഷണി നേരിടുന്ന വർഗത്തിൽപെട്ട ഈ ആമ 4 വർഷം കൊണ്ട് ബംഗാൾ ഉൾക്കടലിലൂടെ 3600 കിലോമീറ്റർ നീന്തി ഒഡീഷയിൽനിന്ന് മഹാരാഷ്ട്രയിലെത്തിയാണു മുട്ടയിട്ടത്.
    2021 മാർച്ച് 18ന് ഒഡീഷ തീരത്തെ വീലേഴ്സ് ദ്വീപിൽ കണ്ടെത്തിയ ആമ ഈ വർഷം ജനുവരിയിൽ മഹാരാഷ്ട്രയിലെ ഗുഹാഗർ തീരത്തെത്തി 120 മുട്ടകളിട്ടതായി കണ്ടെത്തി. ടാഗ് ചെയ്ത ആമയാണിത്. ഒലീവ് റിഡ്‌ലി കേരളതീരത്തും മുട്ടയിടാറുണ്ട്.