ആരോഗ്യഗുണങ്ങളും ധാരാളം ഉള്ള ഒന്നാണ് മാവിലയും. ആയുർവേദത്തിലും നാട്ടുവൈദ്യത്തിലും ഔഷധമായി ഉപയോഗിക്കുന്ന മാവിലയിൽ ആന്റിഓക്സിഡന്റുകളും വൈറ്റമിനുകളും ബയോആക്ടീവ് സംയുക്തങ്ങളായ ഫ്ലേവനോയ്ഡുകളും ടാനിനുകളും പോളിഫിനോളുകളും ധാരാളമുണ്ട്. നൂറ്റാണ്ടുകളായി പാരമ്പര്യ വൈദ്യത്തിൽ ഔഷധമായി ഉപയോഗിക്കുന്ന മാവിലയിൽ പോഷകങ്ങൾ ധാരാളമുണ്ട്. മാവിലയുടെ ആരോഗ്യഗുണങ്ങളെ അറിയാം.
    രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു മാവിലയിൽ വൈറ്റമിൻ സി, ഫ്ലേവനോയിഡുകൾ മറ്റ് ആന്റി ഓക്സിഡന്റുകൾ ഇവയുണ്ട്. ഇവ രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു. അണുബാധകളിൽ നിന്ന് സംരക്ഷണമേകുന്നതോടൊപ്പം എളുപ്പത്തിൽ സുഖം പ്രാപിക്കാനും സഹായിക്കുന്നു.തലമുടി വളരാൻ സഹായകം ഓരോ രോമകൂപങ്ങളെ (hair follicles) ശക്തിപ്പെടുത്തി മുടി കൊഴിച്ചിൽ തടയാൻ പോഷകങ്ങളാൽ സമ്പന്നമായി മാവില സഹായിക്കും. മാവിലയിട്ടു തിളപ്പിച്ച വെള്ളം തലയോട്ടിയിൽ പുരട്ടുന്നത് താരൻ അകറ്റാനും തലമുടിയുടെ വരൾച്ച (dryness) അകറ്റാനും സഹായിക്കും.